ഞാൻ കൊല =><=നീ ഇര

 ഞാൻ മരിച്ചു.

എനിക്കിനി നീ ആയാൽ മതി!

(മരിച്ചത് ശരീരമോ, ആത്മാവോ ആവോ?!

ഏതാണ്സത്യം ?

ശരീരമോ? ആത്മാവോ?

നീർക്കുമിളയായ ദേഹത്തിനകത്ത് കാണാനോ തൊടാനോ അനുവാദമില്ലാത്ത ആത്മൻ)

ഏതു നീ?

നിങ്ങളിൽ ആരാണ് ശരിക്കും നീ?

മഴനീർത്തുള്ളിയിലെ നിറ ചാർത്തിൽ നീയും 

കണ്ണാടിപൊട്ടിലെ മുഖങ്ങളിൽ നീയും

ഓളത്തിര ചിതറിയ നുരകളിൽ നീയും

കാർമേഘ ദൂളിയിലെ നെടുവീർപ്പിൽ നീയും

നിങ്ങളിലെ നിന്നെ തിരഞ്ഞു ഞാൻ എന്റെ കുഴിമാടം മാന്തി

കൂരമ്പുകൊണ്ട് ,മുറിപ്പാടിലെ ചോര കൊണ്ടു വളർന്ന ചെമ്പനീർപ്പൂവിന്റെ വിത്ത് ഒരെണ്ണം

ഉറങ്ങുന്ന ശാന്തമായ്!

വമിക്കുന്ന ചൂടിലും മറവിയിലെ ഇരുട്ടിലും

നിസംഗമാം മൗനത്തിലും

നാളെയുടെ വേർപ്പൂചാലിനായി.

(ഞാൻ മരിച്ചതോ ?

നീ കൊന്നാതോ?

അതോ ശരിക്കും നീയാണോ മരിച്ചത്?!

ഞാൻ കൊല vice versa നീ ഇര!!)

8.00am to 8.22am 6september 2024

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

പ്രണയം

അവനവൻ