പോസ്റ്റുകള്‍

കവിത എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വപ്നങ്ങളുടെ നിറങ്ങൾക്ക് വിവരണാതീതമായ പ്രവൃത്തികൾ കൊണ്ട് ചാലിച്ച് ചേർത്ത ചില രേഖാമുഖങ്ങൾ

നിറങ്ങൾക്ക് വേറെ നിറങ്ങളുണ്ടോ?! തെളിഞ്ഞും ഒളിഞ്ഞും കളി ചിരികൾ ക്കിടയിലും കടുപ്പമേറിയ ചില നിറങ്ങൾക്ക് പല നിറങ്ങളുണ്ട്. നിറ സാന്നിധ്യം കൊണ്ട് കണ്ണിൽ  നിറഞ്ഞു പോയ ചില നിറങ്ങൾ  പകർന്ന മുഖക്കൂട്ടുകളിൽ പലതും കടും നിറങ്ങൾ ഒപ്പിയെടുക്കുമ്പോൾ ........................................................ ...... നിറഞ്ഞൊഴിഞ്ഞ വയറുകൾ  കയ്യൊഴിഞ്ഞ കാവൽ തൂണുകൾക്കു ചുറ്റും  കനൽ ഒരുക്കുന്നത് കാണുന്നില്ലേ നീ? പിന്നിലുള്ളവരോട് അവൾ പറയുന്നത് പൊക്കിൾക്കൊടി മുറിച്ച കത്തി നിന്നെ ഏൽപിക്കുവാനാണ് ജീവൻ പകർന്ന കത്തിയുടെ   പിന്നവകാശി ജീവനെടുക്കുന്ന നീയല്ലാതെ ആരു  ?! വിഷം വിതച്ച നാവിൽ, വിഭ്രമ കൊടുംകാറ്റ് ഊതി വിട്ട ചുണ്ടിൽ, മൗനം മാറാല ചാർത്തിയ കണ്ണിൽ, സ്വപ്നങ്ങളുടെ ചങ്ക് പറിച്ചു ചുരുട്ടിയെറിഞ്ഞ മുഷ്ടികളിൽ  ................................................. ഓർത്തു വെയ്ക്കാൻ ഓരാളില്ലാത്ത ഓർമകളും  ചേർത്ത് പിടിക്കാൻ ആരുമില്ലാത്ത വിരലുകളും....................... മുരിക്കിൻ പൂവ് പറിച്ചു തിരിച്ചു ഇറങ്ങുമ്പോൾ ഒരു മുള്ളു എങ്കിലും കൊള്ളാതെ ഇരിക്കുമോ ??! എനിക്ക് നീ തന്ന ഇരുട്ടിൽ  എൻ്റെയ...

ദൂത്

   നിറഞ്ഞു നിൽക്കുമീ നെടു  ശ്വാസമേ  അലയാതെ അലിയാതെ പോക നീ  ഒരു പൊൻകിനാവിൻ കുളിരുമായി ഒരു തലോടലിൽ മറവിയായി  വിരഹിണിയാമെൻ  പ്രിയമൊഴിയിന്നാ പഴയ നിലാവിലുണർന്നിരിക്കെ  പ്രണയമേറി വളർന്ന താപം  തണുവണി തുകിൽ തേടവേ  ഇവിടെയോരോ രാത്രിയും വിടർന്നു പൊഴിയും പകലുകളിൽ  മോഹമാത്രകൾ പെരുകി ഉരുകി പറന്നു പോകാൻ തളർന്നു പോയെങ്കിലും നേർത്തുനേർത്ത് അലിയാതെ അലിവോടെ നീ ഓടിയെത്തുമോ  ഒരു വേളയെങ്കിലൊരുവേള  എൻ കനിവല്ലി പൂത്ത മണി പൂവുടൽ  കുളിർ തെന്നലിൽ ചെറുതായൊന്നു മയങ്ങിടട്ടെ  താരകൾ മിഴി നീട്ടി കാവലിരിക്കുവോളം  ഞാനും ചെറുതിരയായി തിരികെ മടങ്ങുവോളം

നേരമില്ലാ

 നേരമില്ലമ്മേ നേരമില്ലാ  നേരം തിരയുവാൻ നേരമില്ലാ  നേരമില്ലമ്മേ നേരമില്ലാ  നേരറിഞ്ഞീടുവാൻ നേരമില്ലാ  നേരിയ നോവിന്റെ നീറുമോര്മ  നേരുന്നു നാരായ വേരുവരെ  നേരെന്നെ തേടിയലഞ്ഞിടുമ്പോൾ  നേർമയില്ലാതെ ഞാൻ നീങ്ങിടുന്നു  നേരറിയാതെ നീ നേടിയതൊക്കെയും  നാടറിയുമ്പോൾ നാണമാകും  25/09/2020

നീ

ചിറകുള്ള സ്വപ്നത്തിൻ  തേരിൽ  ദൂരെ കുളിർമഞ്ഞു പെയ്യും നിലാവിൽ  പ്രണയത്തിൻ ശ്രുതി ചേർന്നു നമ്മൾ  നേരം പുലർന്നതറിയാതിന്നും  സ്വരമാണോ എൻ വരമാണോ നീ  കനവൂറും സ്നേഹത്തിൻ നിറമാണോ ? മിഴിയും മനവും ഒന്നായിത്രനാളെങ്കിലും  കൗതുകം ഹൃദയത്തിൽ ബാക്കി തന്നെ  ഒരുവേള നിൻറെ ചുമലിൽ ഞാനെൻ  അശ്രുബാഷ്പം പടർത്തിയെന്നാലും  പുലർവെയിൽ പോലെ ചിരിച്ചുവെന്നാലും  സായന്തനം പോൽ ചുവന്നുവെന്നാലും  നിലാവിൽ നിന്നെ തലോടുമെൻ വിരലിന്റെ താളം നീ തന്നെ  തിരികെ മടങ്ങുവാനാവതില്ലെനിക്കെന്നെ നീയില്ലാതറിയാതായി  09/12/2015

പുനർജ്ജനി

ഇമേജ്
 

കാറ്റുറങ്ങാതെ കാത്തിരിക്കുന്നു

ഇമേജ്
 

പ്രണയിനി

ഇമേജ്
 

ഓർമയുടെ ലോകത്തെ മറവികൾ

ഇമേജ്
 

കവിത മത്സരം

ഇമേജ്
 

കാക്കപ്പൊന്ന്

ഇമേജ്
 

പ്രണയം

ഇമേജ്
 

ഓർമകളുടെ വേട്ട

ഇമേജ്
 

മഴ ഒരോർമ്മത്തെറ്റ്‌

ഇമേജ്
 

മുറ്റത്തെ മുല്ല

ഇമേജ്
 

അനന്തപദ്മനാഭൻ

ഇമേജ്
 

കാറ്റിന്റെ അക്ഷരങ്ങൾ

ഇമേജ്
 

നീർക്കുമിളകൾ സാക്ഷി

ഇമേജ്
 

പാട്ടുറയ്ക്കാത്ത മഴ

ഇമേജ്
 

ഒരു നീർമുത്തിന്റെ കഥ

ഇമേജ്
 

അവനവൻ

നേർ ‍ ത്തുനേർത്തു ‌ ഇല്ലാതാവുന്ന ശബ്ദങ്ങളിൽ ഒടുവിലത്തേത്. മുങ്ങിത്താഴുന്ന കൈകളിൽ തൂലിക ഉയർത്തിപ്പിടിച്ചത് . നാഗരിക സ്വാര് ‍ ത്ഥതയുടെ പുഴുക്കുത്തേറ്റ പൂമൊട്ടുകളിൽ ‍ വിരിയാന് ‍ വെമ്പുന്നത് . പാഠങ്ങളോടൊപ്പം സൗജന്യമായി മനസ്സിൽ കുത്തിയിറക്കിയ അപകർഷതയും അഭിമാനക്ഷതവുമൊരുക്കിയ ചിതയിൽ എരിഞ്ഞടങ്ങാതെ ബാക്കിയായത്. മത്സരത്തിന് ‍ റെ യാന്ത്രികതയിൽ ആൾ പെരുമാറ്റം നിലയ്ക്കാത്ത മനസ്സ് . ചോദ്യമില്ലാത്ത ഉത്തരവാദിത്തങ്ങളിൽ ആക്രോശമില്ലാത്ത ചിന്തകൾ ‍ . മുള്ളു പരിചയിച്ച കാലുകൾ ക്ക് ചിലർ ‍ പൂവിതളടർത്തിയപ്പോൾ ‍ നിറഞ്ഞ മിഴികൾ .