പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തീ

ഇമേജ്

നേരമില്ലാ

 നേരമില്ലമ്മേ നേരമില്ലാ  നേരം തിരയുവാൻ നേരമില്ലാ  നേരമില്ലമ്മേ നേരമില്ലാ  നേരറിഞ്ഞീടുവാൻ നേരമില്ലാ  നേരിയ നോവിന്റെ നീറുമോര്മ  നേരുന്നു നാരായ വേരുവരെ  നേരെന്നെ തേടിയലഞ്ഞിടുമ്പോൾ  നേർമയില്ലാതെ ഞാൻ നീങ്ങിടുന്നു  നേരറിയാതെ നീ നേടിയതൊക്കെയും  നാടറിയുമ്പോൾ നാണമാകും  25/09/2020

നീ

ചിറകുള്ള സ്വപ്നത്തിൻ  തേരിൽ  ദൂരെ കുളിർമഞ്ഞു പെയ്യും നിലാവിൽ  പ്രണയത്തിൻ ശ്രുതി ചേർന്നു നമ്മൾ  നേരം പുലർന്നതറിയാതിന്നും  സ്വരമാണോ എൻ വരമാണോ നീ  കനവൂറും സ്നേഹത്തിൻ നിറമാണോ ? മിഴിയും മനവും ഒന്നായിത്രനാളെങ്കിലും  കൗതുകം ഹൃദയത്തിൽ ബാക്കി തന്നെ  ഒരുവേള നിൻറെ ചുമലിൽ ഞാനെൻ  അശ്രുബാഷ്പം പടർത്തിയെന്നാലും  പുലർവെയിൽ പോലെ ചിരിച്ചുവെന്നാലും  സായന്തനം പോൽ ചുവന്നുവെന്നാലും  നിലാവിൽ നിന്നെ തലോടുമെൻ വിരലിന്റെ താളം നീ തന്നെ  തിരികെ മടങ്ങുവാനാവതില്ലെനിക്കെന്നെ നീയില്ലാതറിയാതായി  09/12/2015

പുനർജ്ജനി

ഇമേജ്
 

കാറ്റുറങ്ങാതെ കാത്തിരിക്കുന്നു

ഇമേജ്
 

പ്രണയിനി

ഇമേജ്
 

ഓർമയുടെ ലോകത്തെ മറവികൾ

ഇമേജ്
 

കവിത മത്സരം

ഇമേജ്
 

കാക്കപ്പൊന്ന്

ഇമേജ്
 

പ്രണയം

ഇമേജ്
 

ഓർമകളുടെ വേട്ട

ഇമേജ്
 

മഴ ഒരോർമ്മത്തെറ്റ്‌

ഇമേജ്
 

മുറ്റത്തെ മുല്ല

ഇമേജ്
 

അനന്തപദ്മനാഭൻ

ഇമേജ്
 

കാറ്റിന്റെ അക്ഷരങ്ങൾ

ഇമേജ്
 

നീർക്കുമിളകൾ സാക്ഷി

ഇമേജ്
 

പാട്ടുറയ്ക്കാത്ത മഴ

ഇമേജ്
 

ഒരു നീർമുത്തിന്റെ കഥ

ഇമേജ്
 

നീർക്കുമിളകൾ സാക്ഷി

ഇമേജ്
 

വിർജിൻ വാലിയിൽ നിന്നൊരു ദൂത്

ഇമേജ്
 

അവനവൻ

നേർ ‍ ത്തുനേർത്തു ‌ ഇല്ലാതാവുന്ന ശബ്ദങ്ങളിൽ ഒടുവിലത്തേത്. മുങ്ങിത്താഴുന്ന കൈകളിൽ തൂലിക ഉയർത്തിപ്പിടിച്ചത് . നാഗരിക സ്വാര് ‍ ത്ഥതയുടെ പുഴുക്കുത്തേറ്റ പൂമൊട്ടുകളിൽ ‍ വിരിയാന് ‍ വെമ്പുന്നത് . പാഠങ്ങളോടൊപ്പം സൗജന്യമായി മനസ്സിൽ കുത്തിയിറക്കിയ അപകർഷതയും അഭിമാനക്ഷതവുമൊരുക്കിയ ചിതയിൽ എരിഞ്ഞടങ്ങാതെ ബാക്കിയായത്. മത്സരത്തിന് ‍ റെ യാന്ത്രികതയിൽ ആൾ പെരുമാറ്റം നിലയ്ക്കാത്ത മനസ്സ് . ചോദ്യമില്ലാത്ത ഉത്തരവാദിത്തങ്ങളിൽ ആക്രോശമില്ലാത്ത ചിന്തകൾ ‍ . മുള്ളു പരിചയിച്ച കാലുകൾ ക്ക് ചിലർ ‍ പൂവിതളടർത്തിയപ്പോൾ ‍ നിറഞ്ഞ മിഴികൾ .

മകൾ

കാഴ്ച നീ ,കനവു നീ എൻ കരളും നീ വാവേ..... നിറങ്ങളായ് നിറയണം ഉലകിതിൽ ചിറകുകൾ ഉണരണം ഉയരണം എൻ ഉയിരേ നീ.... കിലുകിലെ കിങ്ങിണി കാതിൽ നിൻ കളമൊഴി കേൾക്കവേ ജൻമവും സഫലമായ്.... കൺനിറയെ കൗതുകം പ്രാർത്ഥന തൻ പൂർണത. ഉടലാർന്നെൻ ഹൃദയമൊ തളിരിട്ടെൻ പ്രണയമോ പകുതിയെൻ പ്രാണനോ കുഞ്ഞുകാലിണത്താളമായെൻ മുന്നിലിന്നോമനേ...

അഭിനവ രാഷ്ട്രീയക്കാരോടു:

പാർട്ടി ചട്ടക്കൂട്ടിൽ നിന്ന് ഒരു നിമിഷം പുറത്തിറങ്ങുക. പച്ച മനുഷ്യനായി ചുറ്റുപാടുമുള്ള പ്രശ്നങ്ങൾ സ്വബുദ്ധി കൊണ്ടു വിശകലനം ചെയ്യുകയും ഹൃദയത്തിൽ നന്മ എന്ന ചൈതന്യമുണ്ടെങ്കിൽ അവനവനോടു നീതി പുലർത്തുന്ന ഒരു ഉറച്ച തീരുമാനം എടുക്കുകയും ചെയ്യുക. അതിനുശേഷം തിരിച്ചു പാർട്ടി ചട്ടക്കൂട്ടിൽ തന്നെ കയറുക. സ്വയം തലയും തീരുമാനവും ആണത്തവും ആർജവവും ഏക പിതൃത്വവും വെട്ടിമാറ്റാതെ അതിനകത്തു കയറിയിരിക്കാൻ പറ്റിയെങ്കിൽ മാത്രം സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെടുക. ഇല്ലെങ്കിൽ സ്വയം വന്ധ്യംകരിക്കരിക്കപ്പെട്ടവനായി മരിച്ചുകൊണ്ടിരിക്കുക. നിങ്ങൾക്ക് പലതും തകർത്തെറിയാൻ കഴിഞ്ഞേക്കും പക്ഷേ ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. Its amazing that whenever you meet and ask a political employee regarding any issue they suddenly start beating the bush They never come to the point. They will start counting the faults and rights of multiple forefathers of the prey and predator. And the real terror is that when they reach to a conclusion , most probably a confession, two generation may be passed by. Common man should rethink about th...

പ്രണയം

പ്രണയം ഒരു മണ്ണാങ്കട്ട ആണു . കുറച്ചു നാൾ കൂടെ കൊണ്ട് നടന്ന കരിയില ബാക്കി ഇട്ടിട്ടു പോയ പ്രേതം . കാറ്റും മഴയും പങ്കിട്ടു ചവച്ചു തുപ്പിയ കരിമ്പിൻ തണ്ട് . ചെത്തി മിനുക്കിയ ഉത്തരാധുനികത പാകിയ വഴികളിൽ നനവോ നിറമോ ബാക്കി വയ്ക്കാൻ കഴിയാതെ ചുവന്നു തുടുത്തു ഒഴുകിപോയി . പുലർച്ചെ എണീക്കാൻ മടി പിടിപ്പിക്കുന്ന അലാറത്തിന്റെ ഒച്ചയായി പുനർജനിച്ച ചീവീട്

രഹസ്യം

ഇമേജ്

മഴ മകൾ

മഴ എന്നെ തൊട്ടു തലോടി ഉണർത്തുവാൻ കാറ്റിന്റെ കുട ചൂടി വന്നു കരിമുകിൽ മാനത്തു കണ്ണും നിറച്ച്. ഒരു വേള എന്നോട് പരിഭവമെന്തോ പറയുവാനാവുമോ വീണ്ടും പുലർ വെയിലുമ്മ വെച്ചു തളർന്നൊരി പൂവിനെ പുൽകുവാനാമോ? ഇടി മിന്നൽ തൂവള കൈ വിരൽ നീട്ടി ഇളകി ചിരിക്കുന്ന വിന്മലരെ നീയെൻ അരുമ കിടാത്തിയെ കളിയാക്കിയോ.? നേർത്തൊരു ലജ്ജയിൽ മൂടുമൊരാമുഖ ശ്രീയിൽ കൊതി കുറുമ്പ് ഏറിയെന്നോ? എന്തിനെന്ന് ഏതിനെന്നറിയാതെ ഞാനെന്റെ വിണ് മണി കുഞ്ഞിനോടെന്ത് ചൊല്ലും... കരിവള കൈ കൊട്ടി പാടും ചിരിക്കു മിടക്കിടെ കണ് നിറച്ചോടി എത്തും ഒരു വേള എന്നോട് പറയുവാനുള്ളത് പറയാതെ പറയുവാനാമോ??! ബാബു ഈഡൻ (അഞ്ചു വർഷത്തിലധികം നീണ്ട അർദ്ധ വിരാമത്തിന് ശേഷം)

മഴയും ഞാനും തമ്മിൽ

ഞാൻ പോകും വഴിയെ ല്ലാം കൂടെ പോരുന്നോ .... ഞാൻ പാടും പാട്ടെല്ലാം കൂടെ പാടുന്നോ .... നീയും ....... നീയും :- ... കണ്ണിന്നുള്ളിൽ നീ കണ്ണാടിയായ് കാറ്റു പോലെന്റെ ചങ്ങാതിയായ് പകലിരവറിയാതലയും പുഴയോ നീ ... ഇലയോ പൂ ദലങ്ങളായ് നിഴലോ നിറങ്ങളായ് നീയെന്റെ വാനമാകെ .... മഴവിൽ ചിറകുമായ് : -- മഴയായ് പെയ്തലിഞ്ഞു പോയ് പുലരുംദിനങ്ങളോ പ്രണയം നിറഞ്ഞതായ് പുതു മണ്ണുറങ്ങിടും ഇളമെയ് തളർന്നപോൽ ഇമകൾ തുറന്നിനി കനവിൽ . ലയിച്ചപോൽ പറയാൻ മറന്നൊരീ പ്രിയമോടുറങ്ങി ഞാൻ നീയെന്റേതാകാനെന്നെന്നും ഹൃദയം തുടിക്കുമീ നിമിഷം മറന്നിടാ .... ഉടലറിയും മുമ്പുയിരൊന്നാമീ മനസ് മനുക്കളെ കടന്നുവരുന്നതോ ....... ബാബു ഈഡൻ 12/12/2019 on the way with rain from (2030 dentistry visionary conclave) Kottayam to Thrissur

ഓർക്കാൻ മറന്ന സൗഹൃദം

നിന്റെ കണ്ണുനീർ തുള്ളി ഇടക്കിടെ മഴയായ് പെയ്ത് നനയ്ക്കുന്നു പൂർണമായി വറ്റിച്ചെടുക്കാതെ കർമ സാക്ഷി ഒളിച്ച് നടക്കുന്നു ഈയിടെ പ്രളയ താണ്ഡവമാടിയ നിന്റെ നിമിഷ നെടുവീർപ്പ് കറുത്ത മേഘങ്ങളെ ഊതിപറത്തിയെങ്കിലും ചാറ്റൽ മഴ തോരുന്നില്ല മഴ നനയാതെ മറഞ്ഞിരുന്ന കിളി തൂവലിൽ നിന്നു പോലും കാറ്റൊളിപ്പിച്ച് വച്ച നിശ്വാസങ്ങൾ പെയ്തിറങ്ങുന്നു. നേരിടാതെ ഒളിച്ചിരിക്കുന്നവന്റെ കുറ്റബോധം ആസ്ത്മ രോഗിയെ പോലെ ആണ് വലിവ് കൂടുന്തോറും ചുമ കൂടും ചുമ കൂടുന്തോറും വലിവ് കൂടും ഇഹത്തിലും പരത്തിലും ഉളള യക്ഷ ഗന്ധർവ കിന്നരൻമർക്കോ മുപ്പത്തിമുക്കോടി ദൈവങ്ങൾക്കോ നീ പകർന്ന യാഥാർത്ഥ മനുഷ്യ സൗഹൃദത്തിന് പകരം നിൽക്കാൻ ആവുകയില്ല.

സഹധർമ്മിണിക്ക് ഒരു പ്രേമലേഖനം

നിന്നിലേക്കെന്നിൽ നിന്നെത്ര ദൂരം നിന്റെ കണ്ണിമ ചിമ്മുന്ന നേർത്ത നേരം നീയെന്നുമെന്നുമെൻ കണ്ണാടി ഉള്ളിലെ നേർത്ത നിശ്വാസത്തിനലകളേറും കടലാഴത്തെയറിയുന്ന തുണയാത്രിക പ്രിയമേറുമോർമകൾ പ്രണയാതുരങ്ങളാം പൂവിതൾ തുമ്പിലെ തേൻ തുള്ളിയായ്. നിണമാർന്ന കരിമുകിൽ കാലം; പുലർവെയിൽ തേടും കനൽപക്ഷികൾ. മഴ ചില്ലു കൊണ്ട് നാം മാനത്തു തീർത്തൊരു കനവിൻ കിളി കൂട്ടിൽ ഇണയായ് പിരിയാതെ നീ കൂടെയുണ്ടെങ്കിൽ പലവുരു മന്വന്തരങ്ങൾ പുനർജനിക്കാം. ബാബു ഈഡൻ