നേരം
ഒരു തർക്കം നടക്കുന്നു സർവ്വസാധാരണമായ ഒരു തർക്കം
ആരാണ് പ്രധാനി?
കത്തി നിൽക്കുന്ന ഒരു മെഴുകുതിരി അതിന്ചുറ്റുമിരുന്ന് ആണ് ചർച്ച
മെഴുകൊ? തേനീച്ചയോ? പൂമ്പൊടിയോ?
തിരിയോ? ചെടിയോ? വെള്ളമോ?
തീപ്പെട്ടിയോ? തീ കൈകളോ?
വെളിച്ചമോ? ചൂടോ? അണയ്ക്കാതറച്ചുനിൽക്കുന്ന കാറ്റോ?
കർമ്മസാക്ഷി യോ? അതുല്യ ഇരുട്ടോ?
അതിഭാവനയോ? അമാനുഷികമോ?
ഇടറി പിടയ്ക്കുന്ന വാക്കോ? നേർക്കുനേർ പൊരുതി തോൽക്കുന്ന നാക്കോ?
നിറമുള്ള പ്രാണനോ? നിരാമയ പ്രണയമോ?
തർക്കം മുറുകിയ നേരം
ഉരുകി അണഞ്ഞു പോയി
അഭിപ്രായങ്ങള്‍