ദൂത്

 
 നിറഞ്ഞു നിൽക്കുമീ നെടു  ശ്വാസമേ
 അലയാതെ അലിയാതെ പോക നീ 
ഒരു പൊൻകിനാവിൻ കുളിരുമായി
ഒരു തലോടലിൽ മറവിയായി 
വിരഹിണിയാമെൻ  പ്രിയമൊഴിയിന്നാ പഴയ നിലാവിലുണർന്നിരിക്കെ
 പ്രണയമേറി വളർന്ന താപം 
തണുവണി തുകിൽ തേടവേ 
ഇവിടെയോരോ രാത്രിയും വിടർന്നു പൊഴിയും പകലുകളിൽ 
മോഹമാത്രകൾ പെരുകി ഉരുകി പറന്നു പോകാൻ തളർന്നു പോയെങ്കിലും നേർത്തുനേർത്ത് അലിയാതെ അലിവോടെ നീ ഓടിയെത്തുമോ
 ഒരു വേളയെങ്കിലൊരുവേള 
എൻ കനിവല്ലി പൂത്ത മണി പൂവുടൽ
 കുളിർ തെന്നലിൽ ചെറുതായൊന്നു മയങ്ങിടട്ടെ
 താരകൾ മിഴി നീട്ടി കാവലിരിക്കുവോളം
 ഞാനും ചെറുതിരയായി തിരികെ മടങ്ങുവോളം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

പ്രണയം

അവനവൻ