അവനവൻ
നേർത്തുനേർത്തു ഇല്ലാതാവുന്ന ശബ്ദങ്ങളിൽ
ഒടുവിലത്തേത്.
മുങ്ങിത്താഴുന്ന കൈകളിൽ
തൂലിക ഉയർത്തിപ്പിടിച്ചത് .
നാഗരിക സ്വാര്ത്ഥതയുടെ പുഴുക്കുത്തേറ്റ
പൂമൊട്ടുകളിൽ വിരിയാന് വെമ്പുന്നത് .
പാഠങ്ങളോടൊപ്പം സൗജന്യമായി
മനസ്സിൽ കുത്തിയിറക്കിയ
അപകർഷതയും അഭിമാനക്ഷതവുമൊരുക്കിയ
ചിതയിൽ എരിഞ്ഞടങ്ങാതെ ബാക്കിയായത്.
മത്സരത്തിന്റെ യാന്ത്രികതയിൽ
ആൾ പെരുമാറ്റം നിലയ്ക്കാത്ത മനസ്സ് .
ചോദ്യമില്ലാത്ത ഉത്തരവാദിത്തങ്ങളിൽ
ആക്രോശമില്ലാത്ത ചിന്തകൾ .
മുള്ളു പരിചയിച്ച കാലുകൾക്ക്
ചിലർ പൂവിതളടർത്തിയപ്പോൾ
നിറഞ്ഞ മിഴികൾ.
അഭിപ്രായങ്ങള്‍