താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)
താള് ... മറവികൾക്കു പോലും ഇഷ്ടമല്ലാത്ത ചില ഓർമ്മകൾ ... അനേക പ്രയത്നങ്ങൾക്ക് ഒടുവിലും കൊടുംകാടിനു മൂടുവാനാവാത്ത, നെടുങ്കൻ പാറക്കൂട്ടങ്ങൾക്ക് നടുവിലെ ചില വെള്ളച്ചാട്ടങ്ങൾ; മണ്ണിൻ കടും നീല കരിമ്പടത്തിലെ വെള്ളിത്തൂവൽ ചാർത്ത് പോലെ, താഴ്വാരങ്ങൾക്കു മീതെ ഈ ചില്ലുകൂട്ടിൽ നിന്നും ദൂരെ വടക്കരികത്ത് നോക്കിയാൽ ; പിൻവലിയാൻ ഒരുക്കമല്ലാത്ത കണ്ണുകൾ ആ നിദാന്ത നിശൂന്യതയ്ക്കുമേൽ കുടി പാർക്കും. പ്രതീക്ഷ...ഓരോ താളുകൾ മറിയുമ്പോഴും കനം തൂങ്ങുന്ന ബാധ്യത, നേർത്തു നേർത്ത് ഇല്ലാതാകുന്നതിന് മുൻപ് പ്രകമ്പനം തീർക്കുന്ന ഓളങ്ങളെപ്പോലെ ചില ഓർമകൾക്ക് കാലാധിക്യം കൊണ്ടും ജീവിച്ചുകാണിക്കാനുള്ള (അതോ കാണിച്ചു ജീവിക്കാനോ ??) തിരക്കു കൊണ്ടും ഒഴിവു കഴിവുകളുടെ വിരസത കൊണ്ടും മുനകൾക്കു ഉണ്ടാവേണ്ട തേയ്മാനം മനസ്സ് അനുവദിച്ചു കൊടുക്കാറില്ല. അതിന്റെ മൂർച്ചയും വൈകാരികതയും ഓര്മിക്കപ്പെടുന്തോറും ഏറി വരും; ഉണ്ടാക്കുന്ന മുറിവ് എന്നും പുതുതായ്...







അഭിപ്രായങ്ങള്‍