നീ


ചിറകുള്ള സ്വപ്നത്തിൻ  തേരിൽ 

ദൂരെ കുളിർമഞ്ഞു പെയ്യും നിലാവിൽ 

പ്രണയത്തിൻ ശ്രുതി ചേർന്നു നമ്മൾ 

നേരം പുലർന്നതറിയാതിന്നും 

സ്വരമാണോ എൻ വരമാണോ നീ 

കനവൂറും സ്നേഹത്തിൻ നിറമാണോ ?

മിഴിയും മനവും ഒന്നായിത്രനാളെങ്കിലും 

കൗതുകം ഹൃദയത്തിൽ ബാക്കി തന്നെ 

ഒരുവേള നിൻറെ ചുമലിൽ ഞാനെൻ 

അശ്രുബാഷ്പം പടർത്തിയെന്നാലും 

പുലർവെയിൽ പോലെ ചിരിച്ചുവെന്നാലും 

സായന്തനം പോൽ ചുവന്നുവെന്നാലും 

നിലാവിൽ നിന്നെ തലോടുമെൻ വിരലിന്റെ താളം നീ തന്നെ 

തിരികെ മടങ്ങുവാനാവതില്ലെനിക്കെന്നെ നീയില്ലാതറിയാതായി 

09/12/2015

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

പ്രണയം

അവനവൻ