ചിറകുള്ള സ്വപ്നത്തിൻ തേരിൽ ദൂരെ കുളിർമഞ്ഞു പെയ്യും നിലാവിൽ പ്രണയത്തിൻ ശ്രുതി ചേർന്നു നമ്മൾ നേരം പുലർന്നതറിയാതിന്നും സ്വരമാണോ എൻ വരമാണോ നീ കനവൂറും സ്നേഹത്തിൻ നിറമാണോ ? മിഴിയും മനവും ഒന്നായിത്രനാളെങ്കിലും കൗതുകം ഹൃദയത്തിൽ ബാക്കി തന്നെ ഒരുവേള നിൻറെ ചുമലിൽ ഞാനെൻ അശ്രുബാഷ്പം പടർത്തിയെന്നാലും പുലർവെയിൽ പോലെ ചിരിച്ചുവെന്നാലും സായന്തനം പോൽ ചുവന്നുവെന്നാലും നിലാവിൽ നിന്നെ തലോടുമെൻ വിരലിന്റെ താളം നീ തന്നെ തിരികെ മടങ്ങുവാനാവതില്ലെനിക്കെന്നെ നീയില്ലാതറിയാതായി 09/12/2015