അവനവൻ
നേർ ത്തുനേർത്തു ഇല്ലാതാവുന്ന ശബ്ദങ്ങളിൽ ഒടുവിലത്തേത്. മുങ്ങിത്താഴുന്ന കൈകളിൽ തൂലിക ഉയർത്തിപ്പിടിച്ചത് . നാഗരിക സ്വാര് ത്ഥതയുടെ പുഴുക്കുത്തേറ്റ പൂമൊട്ടുകളിൽ വിരിയാന് വെമ്പുന്നത് . പാഠങ്ങളോടൊപ്പം സൗജന്യമായി മനസ്സിൽ കുത്തിയിറക്കിയ അപകർഷതയും അഭിമാനക്ഷതവുമൊരുക്കിയ ചിതയിൽ എരിഞ്ഞടങ്ങാതെ ബാക്കിയായത്. മത്സരത്തിന് റെ യാന്ത്രികതയിൽ ആൾ പെരുമാറ്റം നിലയ്ക്കാത്ത മനസ്സ് . ചോദ്യമില്ലാത്ത ഉത്തരവാദിത്തങ്ങളിൽ ആക്രോശമില്ലാത്ത ചിന്തകൾ . മുള്ളു പരിചയിച്ച കാലുകൾ ക്ക് ചിലർ പൂവിതളടർത്തിയപ്പോൾ നിറഞ്ഞ മിഴികൾ .