മകൾ

കാഴ്ച നീ ,കനവു നീ
എൻ കരളും നീ വാവേ.....
നിറങ്ങളായ് നിറയണം
ഉലകിതിൽ ചിറകുകൾ
ഉണരണം ഉയരണം
എൻ ഉയിരേ നീ....
കിലുകിലെ കിങ്ങിണി
കാതിൽ നിൻ കളമൊഴി
കേൾക്കവേ ജൻമവും സഫലമായ്....
കൺനിറയെ കൗതുകം
പ്രാർത്ഥന തൻ പൂർണത.
ഉടലാർന്നെൻ ഹൃദയമൊ
തളിരിട്ടെൻ പ്രണയമോ
പകുതിയെൻ പ്രാണനോ
കുഞ്ഞുകാലിണത്താളമായെൻ
മുന്നിലിന്നോമനേ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

പ്രണയം

അവനവൻ