മഴ മകൾ
മഴ എന്നെ തൊട്ടു തലോടി ഉണർത്തുവാൻ
കാറ്റിന്റെ കുട ചൂടി വന്നു
കരിമുകിൽ മാനത്തു കണ്ണും നിറച്ച്.
ഒരു വേള എന്നോട് പരിഭവമെന്തോ പറയുവാനാവുമോ വീണ്ടും
പുലർ വെയിലുമ്മ വെച്ചു തളർന്നൊരി പൂവിനെ പുൽകുവാനാമോ?
ഇടി മിന്നൽ തൂവള കൈ വിരൽ നീട്ടി
ഇളകി ചിരിക്കുന്ന വിന്മലരെ
നീയെൻ അരുമ കിടാത്തിയെ കളിയാക്കിയോ.?
നേർത്തൊരു ലജ്ജയിൽ മൂടുമൊരാമുഖ ശ്രീയിൽ കൊതി കുറുമ്പ് ഏറിയെന്നോ?
എന്തിനെന്ന് ഏതിനെന്നറിയാതെ ഞാനെന്റെ വിണ് മണി കുഞ്ഞിനോടെന്ത് ചൊല്ലും...
കരിവള കൈ കൊട്ടി പാടും ചിരിക്കു മിടക്കിടെ കണ് നിറച്ചോടി എത്തും
ഒരു വേള എന്നോട് പറയുവാനുള്ളത് പറയാതെ പറയുവാനാമോ??!
ബാബു ഈഡൻ
(അഞ്ചു വർഷത്തിലധികം നീണ്ട അർദ്ധ വിരാമത്തിന് ശേഷം)
അഭിപ്രായങ്ങള്‍