മഴയും ഞാനും തമ്മിൽ

ഞാൻ പോകും വഴിയെല്ലാം കൂടെ പോരുന്നോ ....
ഞാൻ പാടും പാട്ടെല്ലാം കൂടെ പാടുന്നോ ....
നീയും ....... നീയും :- ...
കണ്ണിന്നുള്ളിൽ നീ കണ്ണാടിയായ്
കാറ്റു പോലെന്റെ ചങ്ങാതിയായ്
പകലിരവറിയാതലയും പുഴയോ നീ ...
ഇലയോ പൂ ദലങ്ങളായ്
നിഴലോ നിറങ്ങളായ്
നീയെന്റെ വാനമാകെ .... മഴവിൽ ചിറകുമായ് : --
മഴയായ് പെയ്തലിഞ്ഞു പോയ്
പുലരുംദിനങ്ങളോ പ്രണയം നിറഞ്ഞതായ്
പുതു മണ്ണുറങ്ങിടും ഇളമെയ് തളർന്നപോൽ
ഇമകൾ തുറന്നിനി കനവിൽ . ലയിച്ചപോൽ
പറയാൻ മറന്നൊരീ പ്രിയമോടുറങ്ങി ഞാൻ നീയെന്റേതാകാനെന്നെന്നും ഹൃദയം തുടിക്കുമീ
നിമിഷം മറന്നിടാ .... ഉടലറിയും മുമ്പുയിരൊന്നാമീ
മനസ് മനുക്കളെ കടന്നുവരുന്നതോ .......
ബാബു ഈഡൻ
12/12/2019
on the way with rain from (2030 dentistry visionary conclave) Kottayam to Thrissur

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

പ്രണയം

അവനവൻ