മിന്നാമിന്നികളുടെയും എൻ്റെയും നാട്ടിലേക്ക് വീണ്ടും... ഇരുണ്ട ആകാശത്ത് മേഘങ്ങൾ ഓടിക്കളിക്കുമ്പോൾ ഇക്കിളി കൂടുന്ന മനസ്സ്. കാട്ടുപോത്തിനെ പിടിക്കാൻ കുതിരപ്പുറത്ത് പാഞ്ഞു ചെന്നപ്പോൾ, ഒറ്റ കണ്ണുള്ള ദിനോസർ വിഴുങ്ങി ; കുറെ മുതലകളെയും നീണ്ട വാലുള്ള ഒരു തിരണ്ടി മീനിനെയും പ്രസവിച്ചു. " മണ്ണു നനയ്ക്കാൻ പെയ്ത മഴ കണ്ണ് നനച്ചല്ലോ?!" നാളുകൾക്കിപ്പുറം അമ്മയുടെ ദീർഘ നിശ്വാസം വാക്കുകളായി. തിരക്കുകൾ (അതോ തിടുക്കങ്ങളോ?) മാറ്റി വെച്ച് പിറന്ന മണ്ണിൻ്റെ മടിയിൽ മഹേന്ദ്രൻ മാനം നോക്കി കിടന്നു. നനഞ്ഞ മുടി ത്തുമ്പിൽ നിന്നും ഊർന്നു വീണ നീർകണങ്ങൾക്ക് ചുറ്റും കൂനനുറുമ്പുകൾ എന്ത് ചെയ്യണം എന്നറിയാതെ ശങ്കിച്ചു നിന്നു. തറ സിമൻ്റ് തേക്കുന്നതിന് മുൻപ് അവിടെ ഉറുമ്പിൻ്റെ മാളം ഉണ്ടായിരുന്നു. കാട്ടു പുൽതണ്ട് കൊറിച്ച് ചാടി നടന്ന എത്ര പച്ചക്കുതിരകളെ യാണ് ഉറുമ്പിന് പിടിച്ച് കൊടുത്തത്, അന്നത്തെ കൗതുകം ഒരു കൊടും ക്രൂരത ആയിരുന്നു എന്ന് ഇപ്പോളും ഓർമപ്പെടുത്തുന്നു ഉറുമ്പുകൾ.(ഈ കൂനൻ ഉറുമ്പനൊന്നും പരിണാമം ഇല്ലേ സാർ???...കൊറോണ genetics article ൻറ hangover***##) പിച്ച വെച്ചും കുതിച്ചു ചാടിയും അലിഞ്ഞു ചേർന്ന മണ്ണിൽ പ്രദക്ഷ...