പോസ്റ്റുകള്‍

നേരം

 ഒരു തർക്കം നടക്കുന്നു സർവ്വസാധാരണമായ ഒരു തർക്കം  ആരാണ് പ്രധാനി?  കത്തി നിൽക്കുന്ന ഒരു മെഴുകുതിരി അതിന്ചുറ്റുമിരുന്ന് ആണ് ചർച്ച   മെഴുകൊ?  തേനീച്ചയോ? പൂമ്പൊടിയോ?  തിരിയോ? ചെടിയോ? വെള്ളമോ?   തീപ്പെട്ടിയോ? തീ കൈകളോ?  വെളിച്ചമോ? ചൂടോ? അണയ്ക്കാതറച്ചുനിൽക്കുന്ന കാറ്റോ?  കർമ്മസാക്ഷി യോ?  അതുല്യ ഇരുട്ടോ?  അതിഭാവനയോ? അമാനുഷികമോ?  ഇടറി പിടയ്ക്കുന്ന വാക്കോ?  നേർക്കുനേർ പൊരുതി തോൽക്കുന്ന നാക്കോ?  നിറമുള്ള പ്രാണനോ? നിരാമയ പ്രണയമോ?   തർക്കം മുറുകിയ നേരം  ഉരുകി അണഞ്ഞു പോയി

സോപ്പ്

മിന്നാമിന്നികളുടെയും എൻ്റെയും നാട്ടിലേക്ക് വീണ്ടും... ഇരുണ്ട ആകാശത്ത് മേഘങ്ങൾ ഓടിക്കളിക്കുമ്പോൾ ഇക്കിളി കൂടുന്ന മനസ്സ്. കാട്ടുപോത്തിനെ പിടിക്കാൻ കുതിരപ്പുറത്ത് പാഞ്ഞു ചെന്നപ്പോൾ, ഒറ്റ കണ്ണുള്ള ദിനോസർ വിഴുങ്ങി ; കുറെ മുതലകളെയും നീണ്ട വാലുള്ള ഒരു തിരണ്ടി മീനിനെയും പ്രസവിച്ചു. " മണ്ണു നനയ്ക്കാൻ പെയ്ത മഴ  കണ്ണ് നനച്ചല്ലോ?!" നാളുകൾക്കിപ്പുറം അമ്മയുടെ ദീർഘ നിശ്വാസം വാക്കുകളായി. തിരക്കുകൾ (അതോ തിടുക്കങ്ങളോ?) മാറ്റി വെച്ച് പിറന്ന മണ്ണിൻ്റെ മടിയിൽ മഹേന്ദ്രൻ  മാനം നോക്കി കിടന്നു. നനഞ്ഞ മുടി ത്തുമ്പിൽ നിന്നും ഊർന്നു വീണ നീർകണങ്ങൾക്ക് ചുറ്റും കൂനനുറുമ്പുകൾ എന്ത് ചെയ്യണം എന്നറിയാതെ ശങ്കിച്ചു നിന്നു. തറ സിമൻ്റ് തേക്കുന്നതിന് മുൻപ് അവിടെ ഉറുമ്പിൻ്റെ മാളം ഉണ്ടായിരുന്നു. കാട്ടു പുൽതണ്ട് കൊറിച്ച് ചാടി നടന്ന എത്ര പച്ചക്കുതിരകളെ യാണ് ഉറുമ്പിന് പിടിച്ച് കൊടുത്തത്, അന്നത്തെ കൗതുകം ഒരു കൊടും ക്രൂരത ആയിരുന്നു എന്ന് ഇപ്പോളും ഓർമപ്പെടുത്തുന്നു ഉറുമ്പുകൾ.(ഈ കൂനൻ ഉറുമ്പനൊന്നും പരിണാമം ഇല്ലേ സാർ???...കൊറോണ genetics article ൻറ hangover***##) പിച്ച വെച്ചും കുതിച്ചു ചാടിയും അലിഞ്ഞു ചേർന്ന മണ്ണിൽ പ്രദക്ഷ...

തീ

ഇമേജ്

നേരമില്ലാ

 നേരമില്ലമ്മേ നേരമില്ലാ  നേരം തിരയുവാൻ നേരമില്ലാ  നേരമില്ലമ്മേ നേരമില്ലാ  നേരറിഞ്ഞീടുവാൻ നേരമില്ലാ  നേരിയ നോവിന്റെ നീറുമോര്മ  നേരുന്നു നാരായ വേരുവരെ  നേരെന്നെ തേടിയലഞ്ഞിടുമ്പോൾ  നേർമയില്ലാതെ ഞാൻ നീങ്ങിടുന്നു  നേരറിയാതെ നീ നേടിയതൊക്കെയും  നാടറിയുമ്പോൾ നാണമാകും  25/09/2020

നീ

ചിറകുള്ള സ്വപ്നത്തിൻ  തേരിൽ  ദൂരെ കുളിർമഞ്ഞു പെയ്യും നിലാവിൽ  പ്രണയത്തിൻ ശ്രുതി ചേർന്നു നമ്മൾ  നേരം പുലർന്നതറിയാതിന്നും  സ്വരമാണോ എൻ വരമാണോ നീ  കനവൂറും സ്നേഹത്തിൻ നിറമാണോ ? മിഴിയും മനവും ഒന്നായിത്രനാളെങ്കിലും  കൗതുകം ഹൃദയത്തിൽ ബാക്കി തന്നെ  ഒരുവേള നിൻറെ ചുമലിൽ ഞാനെൻ  അശ്രുബാഷ്പം പടർത്തിയെന്നാലും  പുലർവെയിൽ പോലെ ചിരിച്ചുവെന്നാലും  സായന്തനം പോൽ ചുവന്നുവെന്നാലും  നിലാവിൽ നിന്നെ തലോടുമെൻ വിരലിന്റെ താളം നീ തന്നെ  തിരികെ മടങ്ങുവാനാവതില്ലെനിക്കെന്നെ നീയില്ലാതറിയാതായി  09/12/2015

പുനർജ്ജനി

ഇമേജ്
 

കാറ്റുറങ്ങാതെ കാത്തിരിക്കുന്നു

ഇമേജ്