സഹധർമ്മിണിക്ക് ഒരു പ്രേമലേഖനം
നിന്നിലേക്കെന്നിൽ നിന്നെത്ര ദൂരം
നിന്റെ കണ്ണിമ ചിമ്മുന്ന നേർത്ത നേരം
നീയെന്നുമെന്നുമെൻ കണ്ണാടി
ഉള്ളിലെ നേർത്ത നിശ്വാസത്തിനലകളേറും
കടലാഴത്തെയറിയുന്ന തുണയാത്രിക
പ്രിയമേറുമോർമകൾ പ്രണയാതുരങ്ങളാം
പൂവിതൾ തുമ്പിലെ തേൻ തുള്ളിയായ്.
നിണമാർന്ന കരിമുകിൽ കാലം; പുലർവെയിൽ തേടും കനൽപക്ഷികൾ.
മഴ ചില്ലു കൊണ്ട് നാം മാനത്തു തീർത്തൊരു
കനവിൻ കിളി കൂട്ടിൽ
ഇണയായ് പിരിയാതെ നീ കൂടെയുണ്ടെങ്കിൽ പലവുരു മന്വന്തരങ്ങൾ പുനർജനിക്കാം.
ബാബു ഈഡൻ
അഭിപ്രായങ്ങള്‍