ഓർക്കാൻ മറന്ന സൗഹൃദം
നിന്റെ കണ്ണുനീർ തുള്ളി ഇടക്കിടെ
മഴയായ് പെയ്ത് നനയ്ക്കുന്നു
പൂർണമായി വറ്റിച്ചെടുക്കാതെ
കർമ സാക്ഷി ഒളിച്ച് നടക്കുന്നു
ഈയിടെ പ്രളയ താണ്ഡവമാടിയ
നിന്റെ നിമിഷ നെടുവീർപ്പ്
കറുത്ത മേഘങ്ങളെ ഊതിപറത്തിയെങ്കിലും
ചാറ്റൽ മഴ തോരുന്നില്ല
മഴ നനയാതെ മറഞ്ഞിരുന്ന
കിളി തൂവലിൽ നിന്നു പോലും
കാറ്റൊളിപ്പിച്ച് വച്ച നിശ്വാസങ്ങൾ പെയ്തിറങ്ങുന്നു.
നേരിടാതെ ഒളിച്ചിരിക്കുന്നവന്റെ കുറ്റബോധം
ആസ്ത്മ രോഗിയെ പോലെ ആണ്
വലിവ് കൂടുന്തോറും ചുമ കൂടും
ചുമ കൂടുന്തോറും വലിവ് കൂടും
ഇഹത്തിലും പരത്തിലും ഉളള
യക്ഷ ഗന്ധർവ കിന്നരൻമർക്കോ
മുപ്പത്തിമുക്കോടി ദൈവങ്ങൾക്കോ
നീ പകർന്ന യാഥാർത്ഥ മനുഷ്യ സൗഹൃദത്തിന്
പകരം നിൽക്കാൻ ആവുകയില്ല.
അഭിപ്രായങ്ങള്‍