പോസ്റ്റുകള്‍

ഞാൻ കൊല =><=നീ ഇര

 ഞാൻ മരിച്ചു. എനിക്കിനി നീ ആയാൽ മതി! (മരിച്ചത് ശരീരമോ, ആത്മാവോ ആവോ?! ഏതാണ്സത്യം ? ശരീരമോ? ആത്മാവോ? നീർക്കുമിളയായ ദേഹത്തിനകത്ത് കാണാനോ തൊടാനോ അനുവാദമില്ലാത്ത ആത്മൻ) ഏതു നീ? നിങ്ങളിൽ ആരാണ് ശരിക്കും നീ? മഴനീർത്തുള്ളിയിലെ നിറ ചാർത്തിൽ നീയും  കണ്ണാടിപൊട്ടിലെ മുഖങ്ങളിൽ നീയും ഓളത്തിര ചിതറിയ നുരകളിൽ നീയും കാർമേഘ ദൂളിയിലെ നെടുവീർപ്പിൽ നീയും നിങ്ങളിലെ നിന്നെ തിരഞ്ഞു ഞാൻ എന്റെ കുഴിമാടം മാന്തി കൂരമ്പുകൊണ്ട് ,മുറിപ്പാടിലെ ചോര കൊണ്ടു വളർന്ന ചെമ്പനീർപ്പൂവിന്റെ വിത്ത് ഒരെണ്ണം ഉറങ്ങുന്ന ശാന്തമായ്! വമിക്കുന്ന ചൂടിലും മറവിയിലെ ഇരുട്ടിലും നിസംഗമാം മൗനത്തിലും നാളെയുടെ വേർപ്പൂചാലിനായി. (ഞാൻ മരിച്ചതോ ? നീ കൊന്നാതോ? അതോ ശരിക്കും നീയാണോ മരിച്ചത്?! ഞാൻ കൊല vice versa നീ ഇര!!) 8.00am to 8.22am 6september 2024

സ്വപ്നങ്ങളുടെ നിറങ്ങൾക്ക് വിവരണാതീതമായ പ്രവൃത്തികൾ കൊണ്ട് ചാലിച്ച് ചേർത്ത ചില രേഖാമുഖങ്ങൾ

നിറങ്ങൾക്ക് വേറെ നിറങ്ങളുണ്ടോ?! തെളിഞ്ഞും ഒളിഞ്ഞും കളി ചിരികൾ ക്കിടയിലും കടുപ്പമേറിയ ചില നിറങ്ങൾക്ക് പല നിറങ്ങളുണ്ട്. നിറ സാന്നിധ്യം കൊണ്ട് കണ്ണിൽ  നിറഞ്ഞു പോയ ചില നിറങ്ങൾ  പകർന്ന മുഖക്കൂട്ടുകളിൽ പലതും കടും നിറങ്ങൾ ഒപ്പിയെടുക്കുമ്പോൾ ........................................................ ...... നിറഞ്ഞൊഴിഞ്ഞ വയറുകൾ  കയ്യൊഴിഞ്ഞ കാവൽ തൂണുകൾക്കു ചുറ്റും  കനൽ ഒരുക്കുന്നത് കാണുന്നില്ലേ നീ? പിന്നിലുള്ളവരോട് അവൾ പറയുന്നത് പൊക്കിൾക്കൊടി മുറിച്ച കത്തി നിന്നെ ഏൽപിക്കുവാനാണ് ജീവൻ പകർന്ന കത്തിയുടെ   പിന്നവകാശി ജീവനെടുക്കുന്ന നീയല്ലാതെ ആരു  ?! വിഷം വിതച്ച നാവിൽ, വിഭ്രമ കൊടുംകാറ്റ് ഊതി വിട്ട ചുണ്ടിൽ, മൗനം മാറാല ചാർത്തിയ കണ്ണിൽ, സ്വപ്നങ്ങളുടെ ചങ്ക് പറിച്ചു ചുരുട്ടിയെറിഞ്ഞ മുഷ്ടികളിൽ  ................................................. ഓർത്തു വെയ്ക്കാൻ ഓരാളില്ലാത്ത ഓർമകളും  ചേർത്ത് പിടിക്കാൻ ആരുമില്ലാത്ത വിരലുകളും....................... മുരിക്കിൻ പൂവ് പറിച്ചു തിരിച്ചു ഇറങ്ങുമ്പോൾ ഒരു മുള്ളു എങ്കിലും കൊള്ളാതെ ഇരിക്കുമോ ??! എനിക്ക് നീ തന്ന ഇരുട്ടിൽ  എൻ്റെയ...

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

ഇമേജ്
  താള് ...                മറവികൾക്കു പോലും ഇഷ്ടമല്ലാത്ത ചില ഓർമ്മകൾ ... അനേക പ്രയത്നങ്ങൾക്ക് ഒടുവിലും കൊടുംകാടിനു മൂടുവാനാവാത്ത, നെടുങ്കൻ പാറക്കൂട്ടങ്ങൾക്ക് നടുവിലെ ചില വെള്ളച്ചാട്ടങ്ങൾ; മണ്ണിൻ കടും നീല കരിമ്പടത്തിലെ വെള്ളിത്തൂവൽ ചാർത്ത് പോലെ, താഴ്വാരങ്ങൾക്കു മീതെ ഈ ചില്ലുകൂട്ടിൽ നിന്നും ദൂരെ വടക്കരികത്ത് നോക്കിയാൽ ; പിൻവലിയാൻ ഒരുക്കമല്ലാത്ത കണ്ണുകൾ ആ നിദാന്ത നിശൂന്യതയ്ക്കുമേൽ കുടി പാർക്കും.                  പ്രതീക്ഷ...ഓരോ താളുകൾ മറിയുമ്പോഴും കനം തൂങ്ങുന്ന ബാധ്യത, നേർത്തു നേർത്ത് ഇല്ലാതാകുന്നതിന് മുൻപ് പ്രകമ്പനം തീർക്കുന്ന ഓളങ്ങളെപ്പോലെ ചില ഓർമകൾക്ക് കാലാധിക്യം കൊണ്ടും ജീവിച്ചുകാണിക്കാനുള്ള (അതോ കാണിച്ചു ജീവിക്കാനോ ??) തിരക്കു കൊണ്ടും ഒഴിവു കഴിവുകളുടെ വിരസത കൊണ്ടും മുനകൾക്കു ഉണ്ടാവേണ്ട തേയ്മാനം മനസ്സ് അനുവദിച്ചു കൊടുക്കാറില്ല. അതിന്റെ മൂർച്ചയും വൈകാരികതയും ഓര്മിക്കപ്പെടുന്തോറും ഏറി വരും; ഉണ്ടാക്കുന്ന മുറിവ് എന്നും പുതുതായ്...

ദൂത്

   നിറഞ്ഞു നിൽക്കുമീ നെടു  ശ്വാസമേ  അലയാതെ അലിയാതെ പോക നീ  ഒരു പൊൻകിനാവിൻ കുളിരുമായി ഒരു തലോടലിൽ മറവിയായി  വിരഹിണിയാമെൻ  പ്രിയമൊഴിയിന്നാ പഴയ നിലാവിലുണർന്നിരിക്കെ  പ്രണയമേറി വളർന്ന താപം  തണുവണി തുകിൽ തേടവേ  ഇവിടെയോരോ രാത്രിയും വിടർന്നു പൊഴിയും പകലുകളിൽ  മോഹമാത്രകൾ പെരുകി ഉരുകി പറന്നു പോകാൻ തളർന്നു പോയെങ്കിലും നേർത്തുനേർത്ത് അലിയാതെ അലിവോടെ നീ ഓടിയെത്തുമോ  ഒരു വേളയെങ്കിലൊരുവേള  എൻ കനിവല്ലി പൂത്ത മണി പൂവുടൽ  കുളിർ തെന്നലിൽ ചെറുതായൊന്നു മയങ്ങിടട്ടെ  താരകൾ മിഴി നീട്ടി കാവലിരിക്കുവോളം  ഞാനും ചെറുതിരയായി തിരികെ മടങ്ങുവോളം

നേരം

 ഒരു തർക്കം നടക്കുന്നു സർവ്വസാധാരണമായ ഒരു തർക്കം  ആരാണ് പ്രധാനി?  കത്തി നിൽക്കുന്ന ഒരു മെഴുകുതിരി അതിന്ചുറ്റുമിരുന്ന് ആണ് ചർച്ച   മെഴുകൊ?  തേനീച്ചയോ? പൂമ്പൊടിയോ?  തിരിയോ? ചെടിയോ? വെള്ളമോ?   തീപ്പെട്ടിയോ? തീ കൈകളോ?  വെളിച്ചമോ? ചൂടോ? അണയ്ക്കാതറച്ചുനിൽക്കുന്ന കാറ്റോ?  കർമ്മസാക്ഷി യോ?  അതുല്യ ഇരുട്ടോ?  അതിഭാവനയോ? അമാനുഷികമോ?  ഇടറി പിടയ്ക്കുന്ന വാക്കോ?  നേർക്കുനേർ പൊരുതി തോൽക്കുന്ന നാക്കോ?  നിറമുള്ള പ്രാണനോ? നിരാമയ പ്രണയമോ?   തർക്കം മുറുകിയ നേരം  ഉരുകി അണഞ്ഞു പോയി

സോപ്പ്

മിന്നാമിന്നികളുടെയും എൻ്റെയും നാട്ടിലേക്ക് വീണ്ടും... ഇരുണ്ട ആകാശത്ത് മേഘങ്ങൾ ഓടിക്കളിക്കുമ്പോൾ ഇക്കിളി കൂടുന്ന മനസ്സ്. കാട്ടുപോത്തിനെ പിടിക്കാൻ കുതിരപ്പുറത്ത് പാഞ്ഞു ചെന്നപ്പോൾ, ഒറ്റ കണ്ണുള്ള ദിനോസർ വിഴുങ്ങി ; കുറെ മുതലകളെയും നീണ്ട വാലുള്ള ഒരു തിരണ്ടി മീനിനെയും പ്രസവിച്ചു. " മണ്ണു നനയ്ക്കാൻ പെയ്ത മഴ  കണ്ണ് നനച്ചല്ലോ?!" നാളുകൾക്കിപ്പുറം അമ്മയുടെ ദീർഘ നിശ്വാസം വാക്കുകളായി. തിരക്കുകൾ (അതോ തിടുക്കങ്ങളോ?) മാറ്റി വെച്ച് പിറന്ന മണ്ണിൻ്റെ മടിയിൽ മഹേന്ദ്രൻ  മാനം നോക്കി കിടന്നു. നനഞ്ഞ മുടി ത്തുമ്പിൽ നിന്നും ഊർന്നു വീണ നീർകണങ്ങൾക്ക് ചുറ്റും കൂനനുറുമ്പുകൾ എന്ത് ചെയ്യണം എന്നറിയാതെ ശങ്കിച്ചു നിന്നു. തറ സിമൻ്റ് തേക്കുന്നതിന് മുൻപ് അവിടെ ഉറുമ്പിൻ്റെ മാളം ഉണ്ടായിരുന്നു. കാട്ടു പുൽതണ്ട് കൊറിച്ച് ചാടി നടന്ന എത്ര പച്ചക്കുതിരകളെ യാണ് ഉറുമ്പിന് പിടിച്ച് കൊടുത്തത്, അന്നത്തെ കൗതുകം ഒരു കൊടും ക്രൂരത ആയിരുന്നു എന്ന് ഇപ്പോളും ഓർമപ്പെടുത്തുന്നു ഉറുമ്പുകൾ.(ഈ കൂനൻ ഉറുമ്പനൊന്നും പരിണാമം ഇല്ലേ സാർ???...കൊറോണ genetics article ൻറ hangover***##) പിച്ച വെച്ചും കുതിച്ചു ചാടിയും അലിഞ്ഞു ചേർന്ന മണ്ണിൽ പ്രദക്ഷ...

തീ

ഇമേജ്

നേരമില്ലാ

 നേരമില്ലമ്മേ നേരമില്ലാ  നേരം തിരയുവാൻ നേരമില്ലാ  നേരമില്ലമ്മേ നേരമില്ലാ  നേരറിഞ്ഞീടുവാൻ നേരമില്ലാ  നേരിയ നോവിന്റെ നീറുമോര്മ  നേരുന്നു നാരായ വേരുവരെ  നേരെന്നെ തേടിയലഞ്ഞിടുമ്പോൾ  നേർമയില്ലാതെ ഞാൻ നീങ്ങിടുന്നു  നേരറിയാതെ നീ നേടിയതൊക്കെയും  നാടറിയുമ്പോൾ നാണമാകും  25/09/2020

നീ

ചിറകുള്ള സ്വപ്നത്തിൻ  തേരിൽ  ദൂരെ കുളിർമഞ്ഞു പെയ്യും നിലാവിൽ  പ്രണയത്തിൻ ശ്രുതി ചേർന്നു നമ്മൾ  നേരം പുലർന്നതറിയാതിന്നും  സ്വരമാണോ എൻ വരമാണോ നീ  കനവൂറും സ്നേഹത്തിൻ നിറമാണോ ? മിഴിയും മനവും ഒന്നായിത്രനാളെങ്കിലും  കൗതുകം ഹൃദയത്തിൽ ബാക്കി തന്നെ  ഒരുവേള നിൻറെ ചുമലിൽ ഞാനെൻ  അശ്രുബാഷ്പം പടർത്തിയെന്നാലും  പുലർവെയിൽ പോലെ ചിരിച്ചുവെന്നാലും  സായന്തനം പോൽ ചുവന്നുവെന്നാലും  നിലാവിൽ നിന്നെ തലോടുമെൻ വിരലിന്റെ താളം നീ തന്നെ  തിരികെ മടങ്ങുവാനാവതില്ലെനിക്കെന്നെ നീയില്ലാതറിയാതായി  09/12/2015

പുനർജ്ജനി

ഇമേജ്
 

കാറ്റുറങ്ങാതെ കാത്തിരിക്കുന്നു

ഇമേജ്
 

പ്രണയിനി

ഇമേജ്
 

ഓർമയുടെ ലോകത്തെ മറവികൾ

ഇമേജ്
 

കവിത മത്സരം

ഇമേജ്
 

കാക്കപ്പൊന്ന്

ഇമേജ്
 

പ്രണയം

ഇമേജ്
 

ഓർമകളുടെ വേട്ട

ഇമേജ്
 

മഴ ഒരോർമ്മത്തെറ്റ്‌

ഇമേജ്
 

മുറ്റത്തെ മുല്ല

ഇമേജ്
 

അനന്തപദ്മനാഭൻ

ഇമേജ്